
മസ്കറ്റ്: കോട്ടയം മാങ്ങാനം .മന്ദിരം ഇല്ലിക്കമാലിയിൽ ഷാജൻ തോമസ് (52) മസ്ക്കറ്റിൽ നിര്യാതനായത്. സംസ്കാരം പിന്നീട് മാങ്ങാനം ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
"അൽവത്തൻ" കമ്പനി ജീവനക്കാരനായിരുന്നു. റോയൽ ഒമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതായി കുടുംബാഗങ്ങൾ പറഞ്ഞു.
മാങ്ങാനം കാലായിൽ കുടുംബാംഗം ജിജിയാണ് ഭാര്യ , മക്കൾ: ആഞ്ചല (അൽ - ബുർജ് ആശുപത്രി, മസ്കറ്റ്) ആൻസല (ഇന്ത്യൻ സ്കൂൾ ഡാർസയിറ്റ് , വിദ്യാർഥിനി
-ബിജു വെണ്ണിക്കുളം






![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F07%2F853607%2F02.jpeg&w=256&q=75)