സന്നിധാനം: ചിത്തിര ആട്ട വിശേഷത്തിന് ഇന്നു വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരത്തും സുരക്ഷ അതിശക്തം. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ നിയോഗിച്ചു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതാ പോലീസിനെയാണ് നിലവില്‍ സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ഇത്തരത്തിലൊരു സുരക്ഷാ ക്രമീകരണം. സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിച്ചത്.
അതേസമയം ഞായറാഴ്ച ദര്‍ശനത്തിനായി പുറപ്പെട്ട അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ വഴിയില്‍ തടഞ്ഞത് വാക്കേറ്റത്തിലേക്ക് നയിച്ചു. തീര്‍ത്ഥടാകരെ നിലയിലേക്കു പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണ് പോലീസ്. പോലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്സും ദ്രുതകര്‍മ്മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുകയാണ്. പമ്പയില്‍ 100 വനിതാ പോലീസിനെ കൂടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും ഇന്നും നാളെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല.
തീര്‍ത്ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുമ്പേ തിരിച്ചയയ്ക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തീര്തയ്ഥാടകരെ ഇന്ന് ഉച്ചയോടെ പമ്പയിലേക്ക് കടത്തിവിടും. പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാഴെരയും കടയുടമകളെയും കടത്തിവിട്ടു. അതേസമയം ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് അറിയിച്ചു.

Comments