
സന്നിധാനം : സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറികള്‍ പൂട്ടി താക്കോലുകള്‍ കൈമാറാനാണ് പോലീസ് നിര്‍ദേശം. ദേവസം, വനം, വൈദ്യൂതി, ജലവകുപ്പുകള്ക്കാണ് സന്നിധാനത്ത് ഗസ്റ്റ്ഹൗസുകള്‍ ഉള്ളത്.
യഥാര്‍ത്ഥ അയ്യപ്പഭക്തരെ മാത്രം പമ്പയിലേയ്ക്ക് കടത്തി വിടാനുള്ള ശ്രമത്തിലാണ് പോലീസ്. പത്തനംതിട്ട, വടശേരിക്കര, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സംശയം തോന്നുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടും.






