ന്യൂഡല്‍ഹി: സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെ അകാലിദള്‍ എം.എല്‍.എയുടെ പരാതി. ഡല്‍ഹിയിലെ അകാലിദള്‍ എം.എല്‍.എ മജിന്ദര്‍ സിംഗ് സിര്‍സയാണ് ഷാരൂഖിനെതിരെ പരാതി നല്‍കിയത്. ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ സീറോയില്‍ സിഖ് വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം.
ഷാരൂഖ് ഖാന് കുള്ളനായി അഭിനയിക്കുന്ന ചിത്രമാണ് സീറോ. ഷാരൂഖിന് പുറമെ അനുഷ്ക ശര്‍മ്മ, കത്രീന കൈഫ് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ ട്രെയ്ലര് നവംബര്‍ രണ്ടിനാണ് പുറത്തിറങ്ങിയത്. ബൗവാ സിംഗ് എന്ന കഥാപാത്രത്തെയാണ് കിംഗ് ഖാന് അവതരിപ്പിക്കുന്നത്. ചിത്രവും ഷാരൂഖിന്റെ കഥാപാത്രവും സിഖ് വംശജരുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിക്കാരന്റെ ആക്ഷേപം.






