കൊല്ലം: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മാ ബീവി (67) അന്തരിച്ചു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അസ്മാ ബീവിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉമ്മയെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനി കേരളത്തില്‍ എത്തിയിരുന്നു. മാതാവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് എട്ട് ദിവസം കൂടി കേരളത്തില്‍ തങ്ങാനുള്ള അനുമതി മഅ്ദനിക്ക് ലഭിച്ചിരുന്നു. ഈ മാസം 12-ാം തീയതി വരെ കേരളത്തില്‍ തങ്ങാനുള്ള അനുമതിയാണ് മഅ്ദനിക്ക് ലഭിച്ചിരിക്കുന്നത്.






