ലക്നൗ: വിന്‍ഡിസിനെതിരെ രണ്ടാം ജയം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യ ഇന്നിറങ്ങമ്പോള് ആരാധകര ഉറ്റു നോക്കുന്നത് താത്കാലിക ക്യപ്റ്റന്‍ രോഹിത് ശര്‍മ്മയിലാണ്. രാജ്യന്തര കുട്ടി ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതിക്ക് വെറും 11 റണ്‍സ് മാത്രം അകലെയാണ് രോഹിത്. ഇന്നത്തെ മത്സരത്തില്‍ 11 റണ്‍സ് കൂടിനേടിയാല്‍ മറികടക്കുന്നതോ? റണ്‍ മെഷീന് വിരാട് കോഹ്ലിയെ തന്നെ.
ട്വന്റി20യില്‍ ഇന്ത്യയ്ക്കായി 2102 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. രോഹിത്ത് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 2092 റണ്‍സിലും. ഈഡന് ഗാര്‍ഡനിലേത് പോലെ തുടക്കത്തില്‍ വിണില്ലെങ്കില് കോഹ്ലിയെ ഇന്ന് രോഹിത് മറികടക്കും.
ജുലൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയോടെ രോഹിത് ട്വന്റി20യില്‍ 2000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമാണ് രോഹിത്ത്. കോഹ് ലിയും രോഹിത്തും കൂടാതെ മിതാലി രാജും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
സിക്സുകള്‍ പറത്തുന്നതിലും ഒന്നാമതേക്കെത്താന്‍ രോഹിത്തിന് മൂന്ന് സിക്സുകള്‍ കൂടി മതി. അതോടെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 91 സിക്സുകളെ രോഹിത്തിന് മറികടക്കാം.






