ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും ആചാരലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജിവര്.ആചാരലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതി ഉയരുകയോ ചെയ്യുകയാണെങ്കില്‍ പരിഹാര ക്രിയകള്‍ ചെയ്യാം. ആചാരപ്രകാരം ശബരിമല മേല്‍ശാന്തിക്കും പന്തളം കൊട്ടാരം പ്രതിനിധികള്‍ക്കും മാത്രമെ ഇരുമുടിക്കെട്ടില്ലാടെ പതിനെട്ടാം പടി ചവിട്ടാന്‍ കഴിയുകയുള്ളുവെന്നും തന്ത്രി പറഞ്ഞു
ആചാര പ്രകാരം മല്ശാന്തിയും പന്തളം കൊട്ടാരം പ്രതിനിധികളും ഒഴിച്ച് മറ്റുള്ളവരെല്ലാം ഇരുമുടിക്കെട്ടുമായി മാത്രമെ മലകയറാന്‍ പാടുള്ളു. ആചാരലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതി ഉയരുകയോ ചെയ്യുകയാണെങ്കില്‍ പരിഹാര ക്രിയകള്‍ ചെയ്യാമെന്ന് തന്ത്രി പറഞ്ഞു. എന്നാല്‍ ഏതു തരത്തിലുള്ള പരിഹാര ക്രിയകള്‍ ആണ് ചെയ്യുകയെന്നതിനെ സംബന്ധിച്ച വിശദാശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും തന്ത്രി വ്യക്തമാക്കി.
ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. ഇതിനു പെുറമെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.






