
സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച് പെട്ടിയില്‍ സര്‍പ്രൈസ് ഒരുക്കി മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ കല്യാണക്കുറി. സ്വര്‍ണ്ണം കൊണ്ടുള്ള പെട്ടി തുറക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ഗായത്രിമന്ത്രം. ഇതിനപ്പുറം വിസ്മയങ്ങള്‍ അതില്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണക്കുറിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12-ാം തിയതി മുംബൈയില്‍ വെച്ച് നടക്കും. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ആഢംബരത്തിന്റെ അവസാന വാക്കാകുമോ എന്നതാണ് ആകാംഷ. എംബിഎ വിദ്യാര്‍ത്ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്.







Comments