
ബീജിംഗ്: ക്ലാസ്മുറിയിലെ പ്രൊജക്ടറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച അധ്യാപകന് കിട്ടിയത് മുട്ടന്‍ പണി. പ്രദര്‍ശിപ്പിച്ച വീഡിയോ മാറിപ്പോയതാണ് അധ്യാപകന് പണിയായത്. അധ്യാപകന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള വീഡിയോയിരുന്നു സെറ്റ് ചെയ്ത് വെച്ചിരുന്നത്. എന്നാല്‍ പ്ലേ ചെയ്തത് പോണ് വീഡിയോയായിരുന്നു.
ചൈനയിലെ ബീഡിംഗിലാണ് സംഭവം. വീഡിയോ പ്ലേ ചെയ്ത് അധ്യാപകന് ക്ലാസിന് പുറത്തേക്ക് പോയി. എന്നാല്‍ ക്ലാസില്‍ നിന്നും ശബ്ദം ഉയര്‍ന്നപ്പോഴാണ് സംഭവിച്ച അബദ്ധം അധ്യാപകന് മനസിലാകുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച അധ്യാപകന്റെയും വലിയ സ്ക്രീനില്‍ പോമ്# കണ്ട് ഞെട്ടിയ വിദ്യാര്‍ത്ഥികളുടെ യും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ക്ലാസില്‍ ഉണ്ടായിരുന്ന ഒരു കുട്ടി തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിനി ഏറ്റവും മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വീഡിയോ പ്ലേ ചെയ്തതോടെ മുഖം നോട്ബുക്ക് ഉപയോഗിച്ച് പെണ്‍കുട്ടി മറയ്ക്കുന്നതും വീഡിയോയിലുണ്ട്. 30 സെക്കന്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.






