
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ആദ്യ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടരെ തുടരെ പ്രഹരമേല്‍പ്പിച്ച് എഫ്സി ഗോവ. ഒന്നാം സ്ഥാനക്കാരായ ഗോവ 10-ാം മിനിറ്റിലാണ് ഫെറാന്‍ കോറോയുടെ ഗോളില്‍ മുന്നിലെത്തിയത്. ഹെഡര്‍ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യം പിന്നിലാക്കിയത്. ഈ സീസണിലെ കോറോയുടെ ഏഴാമത്തെ ഗോളാണിത്. പിന്നാലെ ആദ്യ പകുതിയുടെ രണ്ട് മിനിറ്റ് ഇഞ്ചുറി ടൈമിലാണ് കോറോമിനാസ് രണ്ടാമതും ഗോള്‍ നേടിയത്. ആദ്യ പകുതി രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കിയാണ്. രണ്ടാം പകുതിയില്‍ കളി പുരോഗമിക്കുകയാണ്. ആദ്യ പകുതിയില്‍ സെ്റ്റായനോവിച്ചിനെ തിരിച്ചുവിളിച്ച് ലെന് ദുംഗലിനെ പകരക്കാരനാക്കി ഇറക്കി.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മലയാളി താരം അനസ് എടത്തൊടി ബ്ലാസറ്റേഴ്സിനായി കളത്തില്‍ ഇറങ്ങി. സി.കെ വിനീത്, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്ന ലാകിച് പെസിച്ച് , സിറിള്‍ കാലി, ലെന് ഡുംഗല്‍ എന്നിവരും പുറത്തായി. അനസിനു പുറമെ മാതേജ് പോപ്ലാട്നിക്, ഹാലിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ്, കെസീറോണ്‍ കിസിത്തോ എന്നിവരാണ് ആദ്യ ഇലവനില്‍ മടങ്ങിയെത്തിയത്.







Comments