
മഹീന്ദ്ര പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. നവംബര്‍ 15ന് ഓട്ടോറിക്ഷ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുക. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇ-ട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു.
മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. ട്രിയോയിലെ ബാറ്ററി റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ്. 2017-ല്‍ ഇലക്ട്രിക് കരുത്തില്‍ ഇ-ആല്‍ഫ മോഡല്‍ കമ്പനി വിപണിയിലെത്തിച്ചിരുന്നു.
ഇആല്‍ഫ 120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് നല്‍കിയിരുന്നത്. 25 കിലോമീറ്ററുമായിരുന്നു പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ . എന്നാൽ, ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി.






