
ലോസ് ആഞ്ജല്സ്: സ്പൈഡര്മാന്, എക്സ്മെന്‍, തോര്‍, അയേണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍, ട ഫന്റാസ്റ്റിക്ക് ഫോര്‍ അടക്കമുള്ള മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്ടാവും എഴുത്തുകാരനും പ്രസാധകനുമായ സ്റ്റാന്‍ലീ അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ വച്ചായിരുന്നു മരണം. 95 വയസ്സായിരുന്നു.
1939ലാണ് ലീ കോമിക് രംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് വിരലില്‍ എണ്ണാനാകാത്ത കോമിക്ക് സൂപ്പര്‍താരങ്ങളെ നിര്‍മ്മിക്കുന്നത്. എഴുത്തുകാരനായി മാര്‍വല്‍ കോമിക്സില്‍ എത്തിയ ലീ പിന്നീട് അതിന്റെ പ്രസാധാകനായി മാറുകയായിരുന്നു. സമകാലീന കോമിക് ബുക്കുകളുടെ ശില്പി എന്നാണ് ലീ അറിയപ്പെടുന്നത്.
1922 ഡിസംബര്‍ 28ന് ആയിരുന്നു സ്റ്റാന്‍ ലീ എന്ന സ്റ്റാന്‍ലി മാര്ട്ടിന് ലീബെര്‍ ജനിക്കുന്നത്. റുമാനിയായില് നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തിലെ അംഗമായിരുന്നു ലീ. ഹാര്‍ഡി ബോയ്സ് അഡ്വഞ്ചെര്‍ ബുക്കുകളുടെയും എറോള്‍ ഫല്‍ന്‍ സിനിമകളുടെയും ആരാധാകനായിരുന്ന ലീ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയതിനു പിന്നാലെ ടൈംലി കോമിക്സില്‍ ജോലിക്ക് കയറിയാണ് പ്രശസ്തിയിലേക്ക് കുതിക്കുന്നത്.
പിന്നീട്, ലീയുടെ കഥാപാത്രങ്ങള്‍ ഓരോന്നും ഹോളിവുഡ് ചിത്രങ്ങളാകുകയും അത് വലിയ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.
ഇത്തരത്തില്‍ സ്്പൈഡര് മാന്‍, ഹള്‍ക്ക്, എക്സ്-മെന്‍ തുടങ്ങിയ സിനിമകള്‍ എക്കാലത്തേയും മികച്ച ഹോളിവുഡ് ബ്ലോക്ബസ്റ്ററുകളാണ്. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരുടെ സഹായവും സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുന്നതില്‍ ലീക്ക് ഉണ്ടായിരുന്നു.
ലീയുടെ അവസാന കാലം പ്രക്ഷുബ്ദമായിരുന്നു. 2017 ജൂലൈയില്‍ ഭാര്യ ജോയന് അന്തരിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം ഏറെ ദുഖിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.






