
ഐപിഎല്‍ ആവേശത്തിനായി വീണ്ടും പിച്ചൊരുങ്ങുമ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാനായ ന്യൂസിലാന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിനെ റോയല്‍ ചലഞ്ചേഴ്സ് കൈവിട്ട ഞെട്ടലിലാണ് ആരാധകര്‍. റോയല്‍ ചലഞ്ചേഴ്സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് മക്കല്ലത്തിന് ഈ സീസണില്‍ ടീമില്‍ ഇടമില്ലെന്ന് വ്യക്തമായത്. ഇത്തവണ മക്കല്ലം ഉള്‍പ്പെടെ 10 താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ഒഴിവാക്കിയത്.
എന്നാല്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ ആരാധകരെ അല്ല ടീമിനെ പോലും ഞെട്ടിച്ചായിരുന്നു താരത്തിന്റെ മറുപടി. റോയല്‍ ചലഞ്ചേഴ്സ് ടീമിനും വിരാട് കോഹ്ലിക്കും നന്ദി പറഞ്ഞുകൊണ്ടാണ് മക്കല്ലത്തിന്റെ ട്വീറ്റ്. അവസാന സീസണുകള്‍ ആസ്വാദിച്ചുവെന്നും വരും സീസണില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും താരത്തിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് മറുപടിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.







Comments