
ശബരിമല : ആഴിയിലേയ്ക്ക് നെയ്ത്തേങ്ങ എറിയുന്നതിനിടെ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും തേങ്ങയ്ക്കൊപ്പം വീണുപോയ 5000 രൂപ അഗ്നിശമന സേന എടുത്തു നല്കി. രാത്രി 10.50 തോടെ ആയിരുന്നു സംഭവം.
തമിഴ്നാട് സ്വദേശി മണികണ്ഠന്റെ പണമാണ് ആഴിയില്‍ പെട്ടത്. ആഴി ജ്വലിക്കുന്നതിന് ചുറ്റുമുള്ള കമ്പിവേലിയ്ക്കുള്ളിലേയ്ക്ക് പണം വീണുവെങ്കിലും തീയില്‍ പെട്ടില്ല.
ഉടന്‍ തന്നെ അഗ്നിസേന സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ വി.സി വിശ്വനാഥിന്റെയും സ്റ്റേഷന് ഓഫീസര്‍ ഗോപകുമാറിന്റെയും മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷാജി കുമാര്‍, ഫയര്മാന്മാരായ വിപിന്‍,ഹരിന്‍ എന്നിവര്‍ ചേര്‍ന്നാണ് തീര്‍ത്ഥാടകന്റെ പണം വീണ്ടെടുത്ത് നല്‍കിയത്.






