
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് നാളെ തുടക്കം കുറിക്കും. ബ്രിസ്ബെനില്‍ നടക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് 12 അംഗ ടീമില്‍ ഇടമില്ല.
ഒരു ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലി നായകനായി തിച്ചെത്തിയിട്ടുണ്ട് ടീമില്‍. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തന്നെയാണ് ഓപ്പണര്‍മാര്‍. കെ എല്‍ രാഹുലും ടീമിലുണ്ട്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംമ്ര, ഖലീല്‍ അഹമ്മദ്, എന്നിവരാണ് 12 അംഗ ടീമില്‍ ഇടം നേടിയവര്‍.
സ്പിന്നര്‍മാരായി ചാഹലും കുല്‍ദീപും ടീമിലുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനം ക്രുനാല്‍ പാണ്ഡ്യക്ക് അന്തിമ ഇലവനില്‍ ഇടം നല്‍കിയേക്കും.




