
മുംബൈ : ബാങ്കിങ് മേഖലയില്‍ വീണ്ടും പരിഷ്കാര മാറ്റങ്ങളുമായി എസ്ബിഐ. അക്കൗണ്ട് വിവരങ്ങള്‍ക്ക് ഒപ്പം മൊബൈല്‍ നമ്പര്‍ കൂടി നല്കാത്തവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ എസ്.ബ.ഐ നിര്‍ത്തലാക്കുന്നു.
അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാകില്ല. നവംബര്‍ 30 ന് മുന്‍പ് അക്കൗണ്ടുള്ള ബ്രാഞ്ചില്‍ ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ നല്‍കണം. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവര്‍ക്ക് വെബസൈറ്റില്‍ ലോഗിന്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാകും. ഇതിനായി യൂസര്‍നെയ്മും പാസ്വേഡും നല്കി നെറ്റ്ബാങ്കിങ് സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം മൈ അക്കൗണ്ട്സ് ആന്റ് ഫ്രൊഫൈല് എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം.
തുടര്‍ന്ന് പ്രൊഫൈല്‍ പാസ്വേഡ് സൈറ്റില്‍ നല്‍കണം. ഇതോടെ നിങ്ങളുടെ പേര് ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ പരിശോധിക്കാം. ഇതില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ നെറ്റ് ബാങ്കിങ് സൗകര്യം തടസ്സപ്പെടില്ല. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.
എന്നാല്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാന്‍ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങള്‍ ഒന്നും തടസ്സപ്പെടില്ല.






