
മുംബൈ: മീടു വെളിപ്പെടുത്തലിനെത്തുടര്ന്ന് ബോളിവുഡ് നടന് അലോക് നാഥിനെതിരെ മുംബൈ പോലീസ് എഫ്ഐആര് രജിസറ്റര് ചെയ്തു. 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്.
അലോക് നാഥ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണവുമായി ടിവി പ്രൊഡ്യൂസറാണ് രംഗത്ത് വന്നത്. 20 വര്ഷം മുന്പ് മദ്യം നല്കി വീട്ടില് വച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില് പറയുന്നത്. തുടര്ന്ന് അലോക് വര്മ്മയുടെ ഇടപെടലിനെത്തുടര്ന്ന് തന്റെ പ്രൊഡക്ഷന് കമ്പനി അടച്ചുപൂട്ടിയെന്നും അവര് ആരോപിച്ചിരുന്നു.
നേരത്തെ, മുംബൈ സെഷന്സ് കോടതി അലോക് നാഥിന്റെ ഭാര്യയുടെ നല്കിയ ഇന്ജക്ഷന് ഓര്ഡര് ആവശ്യപ്പെട്ടുള്ള ഹര്ജ്ജി തള്ളിയിരുന്നു. ഇതിന് പുറമെ മാനനഷ്ടത്തിനും കേസ് എടുത്തിട്ടുണ്ട്. മാപ്പ് എഴുതി നല്കുകയും നഷ്ടപരിഹാരമായി ഒരു രൂപ നല്കണമെന്നും ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് ഫയല് ചെയ്തിരിക്കുന്നത്.







Comments