തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ 40 പേര്‍ക്കെതിരെ കേസെടുത്തു. ഹൈടെക്, ജില്ലാ സൈബര്‍ സെല്ലുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടത്തത്. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം അന്വേഷണത്തിന് നേതൃത്വം നല്‍കും.
ശബരിമല വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപക കലാപാഹ്വാനം നടന്നിരുന്നു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ആഹ്വാനമുണ്ടായി. ശബരിമലയില്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് നേരെ ബി.ജെ.പി വ്യാപകമായി മാര്‍ച്ച് നടത്തുന്നുണ്ട്. എസ്.പി ഹരിശങ്കറിന്റെയും മനോജ് ഏബ്രഹാമിന്റെയും വീടിന് നേരെ മാര്‍ച്ച് നടന്നിരുന്നു.






