
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടി കൊട്ടുകര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫര്‍സാന(15) ആണ് മരിച്ചത്. സമീപത്ത് ഉണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ ചിറയഇല് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.






