
ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്യുവി മോഡലായ ആള്‍ട്യുറാസ് G4 ഇന്ത്യൻ വിപണിയിൽ. ആള്‍ട്യുറാസ് G4 എസ്യുവിക്ക് 26.95 ലക്ഷം രൂപ മുതലാണ് വിപണിയില്‍ വില. രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ എസ്യുവിയിലുണ്ട്. 29.95 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ആള്‍ട്യുറാസ് G4 മോഡലിന് വില. രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും ആള്‍ട്യുറാസ് G4 ബുക്കിംഗ് ആരംഭിച്ചു.
18 ഇഞ്ച് അഞ്ചു സ്പോക്ക് മെഷീന് കട്ട് അലോയ് വീലുകള്‍ ആണ് മോഡലിൽ. മിററുകളിലാണ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഇടംകണ്ടെത്തുന്നത്. വീതികൂടിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളില് തന്നെയാണ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. ബൂട്ടിന് താഴെ ആള്‍ട്യുറാസ് G4 ബാഡ്ജിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്. സീറ്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും സ്റ്റീയറിംഗ് വീലിനും തുകല്‍ ആവരണമുണ്ട്. പിന് സീറ്റുകളിലും തുകല്‍ അപ്ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിക്കുന്നത്.
2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭിക്കുന്നു. എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, തിളങ്ങുന്ന ഗ്ലോവ് ബോക്സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ പ്രധാന ഫീച്ചറുകളാണ്.
പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്, ലേക്സൈഡ് ബ്രൗണ്‍, ഡിസാറ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ നിറങ്ങള്‍ എസ്യുവിയില് തിരഞ്ഞെടുക്കാം. ആന്റി - റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ഹില്‍ ഡിസന്റ് കണ്ട്രോള്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം സുരക്ഷയ്ക്കായി മോഡലിൽ ഒരുങ്ങുന്നു.






