
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി. നിലവില്‍ ഉണ്ടായിരുന്ന 14 റോഡുകളിലെ ടോള്‍ പിരിവ് പൂര്‍ണമായി നിര്‍ത്താന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് ദേശീയ പാതകളില്‍ മാത്രമേ ടോള്‍ പിരിവ് ഉള്ളു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ആറ് റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയിരുന്നു.






