
സ്കൂള്‍കാലം മുതലേ സുഹൃത്തുക്കളായിട്ടുള്ള ഉമ്മനും ബാലുവും അഡ്ഡുവും ജോലി ചെയ്യുന്നതും ഒരുമിച്ചാണ്. മിനര്‍വ ബയോ കെമിക്കല്‍സിലെ ഉഴപ്പന്മാരും ബോസിന്റെ തലവേദനയുമായ ഇവരുടെ മറ്റൊരു സുഹൃത്ത് ഓഫീസിലെ ബെസ്റ്റ് എംപ്ലോയിയും മര്യാദക്കാരനുമായ ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഇവര്‍ക്കിടയിലേക്ക് ഒരിക്കല്‍ സ്കൂള്‍ കാലഘട്ടത്തില്‍ ഇവരെ വിട്ടുപോയ, കുരുത്തക്കേടുകളുടെ ആശാനായ റോണി വീണ്ടും വരികയാണ്. തന്റേടിയും ഗൗരവക്കാരിയുമായ റിട്ടയേഡ് ഹെഡ് മിസ്ട്രസ് മറിയാമ്മ ജോര്‍ജിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന നമ്പൂതിരിയുടെ പിറന്നാള്‍ ദിവസം നമ്പൂതിരിയുടെ റൂമില്‍ കൂടാന്‍ തീരുമാനിക്കുന്ന സംഘത്തിന് മുന്നില്‍ റോണി മന്ദാകിനി പരിചയപ്പെടുന്നതോടെ മറിയം വന്ന് വിളക്കൂതിയിലെ പ്രശനങ്ങള്‍ തുടങ്ങുകയാണ്....
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്ത് മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായ ഇതിഹാസയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ അഞഗ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന് നിര്‍മ്മിച്ച് രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. വിതരണം സെഞ്ചുറി ഫിലിംസ്.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, ഐറിന് മിഹാല്ക്കൊ്വിച്ച്, സംവിധായകന് ബേസില്‍ ജോസഫ്, സംവിധായകന് സിദ്ധാര്‍ഥ് ശിവ, ബൈജു, എന്നിവര്‍ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ആണ്.
എഴുത്തുകാരനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ് എം ജോക്കികളില്‍ ഒരാളാണ്. റേഡിയോ ജോക്കി പ്രോഗ്രാം പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ തന്റെ ക്രിയേറ്റിവ് കരിയര്‍ തുടങ്ങിയ അദ്ദേഹം സംവിധായകന് മമാസിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. ജെനിത് കാച്ചപ്പിള്ളിയുടേതായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി വര്‍ക്കുകള്‍ ഉണ്ട്.വൈദ്യുത മന്ത്രി ഈ അടുത്ത് പങ്കു വെച്ച KSEB tribute വീഡിയോ അതിൽ ഒന്നാണ്. . യൂട്യൂബില്‍ 20 ലക്ഷം കാഴ്ചക്കാര്‍ പിന്നിട്ട ഈ കാലത്ത്, കപ്പ ടീവി ഷൂട്ട് ആന്‍ ഐഡിയ സീസണ് 1 ഫസ്റ്റ് പ്രൈസ് വിന്നര്‍ ആയ അന്ന് പെയ്ത മഴയില്‍ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജെനിത് കാച്ചപ്പിള്ളിയുടെതായി കഥയില്ലാത്ത കഥകള്‍ എന്ന ചെറുകഥാസമാഹാരവുമുണ്ട്.
അണിയറ പ്രവര്‍ത്തകര്‍: രചന സംവിധാനം ജെനിത് കാച്ചപ്പിള്ളി, ക്യാമറ- സിനോജ് പി അയ്യപ്പന് , ആര്‍ട് ഡയറക്ടര്‍ മനു ജഗത്. സംഗീതം- പ്രശാന്ത് പിള്ളൈ, മേക്ക് അപ് റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം വൈശാഖ് രവി, സ്റ്റൈലിസ്റ്റ് അമരടീന, ആനിമേഷന്‍- സ്റ്റുഡിയോ കോക്കാച്ചി






