
കര്‍ത്താര്‍പൂര്‍: കശ്മീര്‍ പരിഹരിക്കേണ്ട പ്രശ്നമാണെന്നും സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് വെച്ചാല്‍ പാകിസ്താന് രണ്ടു ചുവടുകള്‍ മുമ്പോട്ട് വെയ്ക്കുമെന്നും പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇക്കാര്യത്തില്‍ പാക് സൈന്യം ഒരു തടസമ്മല്ലെന്നും ഇന്തോ -പാക് സമാധാന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ പേജില്‍ തന്നെയാണെന്നും പറഞ്ഞു.
അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാതിരിക്കാന്‍ ഒരു കാരണവുമില്ല. യുദ്ധത്തിലേക്ക് പോയാല്‍ രണ്ടിടത്തും നഷ്ടമേ ഉണ്ടാകു. അടുത്ത മാര്‍ഗ്ഗം പരസ്പര ബന്ധം തന്നെയാണ്. ജര്‍മ്മനിക്കും ഫ്രാന്‍സിനും തമ്മില്‍ ഒരുമിച്ച് പോകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് പറ്റില്ല. ഇന്ത്യയുമായി നല്ല ബന്ധത്തിന് പാക് സൈന്യം താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ഇന്ത്യാക്കാരുടെ പറച്ചില്. എന്നാല്‍ ഇന്ത്യാക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരു നിലപാട് എടുത്താല്‍ പാക് സൈന്യവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിലുണ്ടാകും.
ഇന്ത്യയുമായുള്ള നല്ല ബന്ധത്തില്‍ മുമ്പോട്ട് പോകാനാണ് പാകിസ്താന് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ നവ്ജോത്സിംഗ് സിദ്ധു പ്രധാനമന്ത്രിയാകുന്ന കാലം വരെ കാത്തിരിക്കാന്‍ തങ്ങള്‍ക്കാവില്ല. ഗുരുനാനാക്കിന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന സിഖു മതക്കാരുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള കാര്താര്പൂര് ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു ഇമ്രാന്ഖാന് ഇക്കാര്യം പറഞ്ഞത്.
ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികമായ അടുത്തവര്‍ഷം കര്‍ത്താര്‍പൂര്‍ സാഹിബിലെത്തുന്ന സിഖ്മത വിശ്വാസികളായ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കും. അവരുടെ മുഖത്ത് സന്തോഷം കാണുന്നത് തന്നെ ആഹ്ളാദിപ്പിക്കുന്നെന്നും ഇക്കാര്യം മുസ്ളീം സഹോദരങ്ങളോട് താന്‍ പങ്കുവെച്ചെന്നും പറഞ്ഞു. ഒരിക്കലും പോകാന്‍ കഴിയാതെ നാലു കിലോമീറ്റര്‍ അപ്പുറത്ത് നിന്നുകൊണ്ട് സൗദിയിലെ വിശുദ്ധനഗരമായ മദീന കാണുന്ന അവസ്ഥ എങ്ങിനെയായിരിക്കും. എന്നാല്‍ അവിടേയ്ക്ക് പോകാന്‍ അവസരം കിട്ടിയാലോ. ആ സന്തോഷമാണ് ഇവിടെ കാണുന്നത്.
ഇന്ത്യാ പാക് ബന്ധത്തെ മുമ്പോട്ട് കൊണ്ടുപോകാന്‍ ശക്തമായ നേതൃത്വവും തീരുമാനങ്ങളുമാണ് വേണ്ടത്. ബന്ധം മെച്ചപ്പെടുത്താന്‍ തങ്ങള്‍ക്ക് കരുത്ത് കുറവില്ലെന്നും ഇമ്രാന് പറഞ്ഞു. ഇടനാഴി രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ വെറുപ്പിന്റെമതില് പൊളിച്ചുകളയുമെന്ന് ഭക്ഷ്യസുരക്ഷാമന്ര്ിത ഹര്‍സിമ്രത്ത് കൗറും പറഞ്ഞു.
