
ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. 935 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. കോലിയെക്കൂടാതെ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സനാണ് രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനത്ത് രവിചന്ദ്രന്‍ അശ്വിനുമാണ്. ഇവര്‍ മാത്രമാണ് ബൗളിംഗ് റാങ്കിംഗില്‍ ആദ്യപത്തിലുള്ള ഇന്ത്യന്‍ താരങ്ങള്യ
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റ് പിഴുത പാക്കിസ്ഥാന്റെ യാസിര്‍ ഷാ ബൗളര്‍മാരുടെ ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ പത്താമതാണ് യാസിര്‍ ഷാ.



