
ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ നോണ്‍ എബിഎസ് വേരിയന്റ് നിർത്തലാക്കുന്നതായി റിപ്പോർട്ട്. ഇപ്പോള്‍ എബിഎസ് ഇല്ലാത്ത വേരിയന്റിന് ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും വില്‍പ്പന നടത്തുന്നില്ലെന്നും വിവിധ ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഇല്ലാത്ത വേരിയന്റ് കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഒഴിവാക്കി.
നോണ്‍ എബിഎസ് വേരിയന്റിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില്‍പ്പന അവസാനിപ്പിക്കാന്‍ കാരണമെന്ന് കരുതുന്നു. വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിഷ്കരിച്ച ഡോമിനര്‍ 400 വൈകാതെ വിപണിയിലെത്തിക്കുമെന്നാണ് സൂചന.
മുന്നിലെ ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളായിരിക്കും 2019 ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിലെ പ്രധാന മാറ്റങ്ങളിലൊന്ന്. മാത്രമല്ല, ബൈക്കിന്റെ എക്സോസ്റ്റ് പരിഷ്കരിച്ചിട്ടുണ്ട്.
2016 ഡിസംബറിലാണ് ബജാജിന്റെ ഫ്ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായി ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചത്.
1.63 ലക്ഷം രൂപയാണ് നിലവില്‍ ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില. പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തുമ്പോള്‍ വില വര്‍ധിച്ചേക്കും. ഈ വര്‍ഷം നാല് തവണയാണ് മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചത്.






