
കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരികെ നല്‍കണമെന്ന കീഴ്കോടതി വിധിക്ക് ജില്ലാ കോടതിയുടെ സ്റ്റേ. ചിത്രത്തിന്റെ സംവിധായകന് വി.കെ ശ്രീകുമാര്‍ മേനോന് നല്കിയ ഹര്‍ജിയിലാണ് ജില്ലാക്കോടതിയുടെ നടപടി വന്നിരിക്കുന്നത്.
എന്നാല്‍, ഈ തിരക്കഥ ഉപയോഗിച്ച് സിനിമ എടുക്കുന്നതിന് മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലനില്ക്കും.
തിരക്കഥ എഴുതി നല്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രണ്ടു ഭാഷകളിലായി എഴുതിയ തിരക്കഥയുടെ ചിത്രീകരണം ആരംഭിക്കാത്തതില്‍ എംടി അതൃപ്തി അറിയിച്ചിരുന്നു.
സംവിധായകന് ശ്രീകുമാര്‍ മേനോന് നിരവധി വട്ടം എംടിയെ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കേസില്‍ മധ്യസ്തനെ നിയോഗിക്കണമെന്ന് സംവിധായകന്റെ ആവശ്യം മുന്‍സിഫ് കോടതി നേരത്തെ തള്ളിയിരുന്നു.






