
2019 ജനുവരി 15 മുതല്‍ പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്. യൂട്യൂബിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലെ അനോട്ടേഷന്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ പോവുകുയാണ് യൂട്യൂബ് എന്നാണ് റിപ്പോർട്ട്. യൂട്യൂബിന് ഒരോ മാസവും 1.9 ബില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
2008ലാണ് അനോട്ടേഷന്‍ എഡിറ്റര്‍ ആദ്യമായി യൂട്യൂബ് അവതരിപ്പിച്ചത്. മൊബൈല്‍ യൂട്യൂബ് സജീവമായി രംഗത്ത് ഇല്ലാത്ത കാലമായിരുന്നു അത്. ഇപ്പോള്‍ 60 ശതമാനം യൂട്യൂബ് വീഡിയോ വ്യൂ മൊബൈല്‍ വഴിയാണ് ഇതോടെ അനോട്ടേഷന്റെ ഉപയോഗവും കുറഞ്ഞു.
ഒരു വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അതിന്റെ കൂടെ മറ്റ് ലിങ്കുകള്‍ ലിങ്ക് ചെയ്യാന്‍ സ്ക്രീനില്‍ കാണിക്കാന്‍ അനോട്ടേഷന്‍ ഉപകാരപ്രഥമായിരുന്നു. ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ച് 2007ല്‍ തന്നെ അനോട്ടേഷന്‍ പിന്‍വലിക്കും എന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കിയിരുന്നു.






