മലയാള സിനിമയിലെ സുന്ദരന്‍ ആരെന്ന ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഏവരും നന്നേ ബുദ്ധിമുട്ടും. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലാതെ ഉത്തരം പറഞ്ഞിരിക്കുകയാണ് നടി ഉര്‍വശി. മറ്റാരുമല്ല ശ്രീനിവാസനാണ് മലയാളത്തിലെ സുന്ദരനായകന്‍ എന്നാണ് ഉര്‍വശി പറയുന്നത്. ഏതു ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാളും വില ശ്രീനിവാസനായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ശ്രീനിവാസന്റെ ജോഡികളായി. ഇപ്പോഴും അങ്ങനെ തന്നെ. സൗന്ദര്യത്തിന് അതീതമാണ് കലയെന്നും ഉര്‍വശി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയില്‍ അന്നും ഇന്നും നല്ല സൗഹൃദങ്ങളുണ്ട്. ജഗദീഷും മോഹന്‍ലാലും കമല്‍ സാറുമായൊക്കെ നല്ല അടുപ്പമാണ്. ശോഭനയും പാര്‍വതിയുമായി അടുത്ത സൗഹൃദമാണ്. ശോഭന, രോഹിണി, നദിയ തുടങ്ങിയവര്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാനെത്തിയത്. പാര്‍വതി അയല്‍ക്കാരിയുമാണ്. 'ജയറാമും പാര്‍വതിയും മുടിഞ്ഞ പ്രണയത്തില്‍ ഇരിക്കുന്ന സമയത്താണ് മാളൂട്ടി ചെയ്യുന്നത്. ഞാനുള്‍പ്പടെയുളള ഒരുപാട് ദൂതന്മാരുടെ സഹായത്തോടു കൂടിയാണ് ആ പ്രണയം നടക്കുന്നത്. കാരണം പാര്‍വതിയുടെ അമ്മയ്ക്കും കുടുംബത്തിനും കുറച്ച് എതിര്‍പ്പുണ്ടായിരുന്നു.'-ഉര്‍വശി പറഞ്ഞു.
കുടുംബത്തിലെല്ലാവരും സുഖമായിരിക്കുന്നുവെന്നും മകന് എല്‍കെജിയിലെത്തിയെന്നും ഉര്‍വശി പറഞ്ഞു. 'കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവനെ സെറ്റിലേക്കു കൊണ്ടുപോവാറുണ്ട്. ക്യാമറയും മറ്റ് സംഗതികളുമൊക്കെ അറിയാം. ഇടയ്ക്കു കുഞ്ഞാറ്റയും (മനോജ് കെ. ജയന് -ഉര്‍വശി ബന്ധത്തിലുള്ള കുട്ടി) ചെന്നൈയിലേക്കെത്താറുണ്ട്. രണ്ടുപേരും കൂടി ഒരുമിച്ച് ഷോപ്പിങിനും പോകും.'-ഉര്‍വശി പറഞ്ഞു.

Comments