
ശബരിമലയിലെ യുവതി പ്രവേശനവും വിവാദങ്ങളും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്വാമി അയ്യപ്പനെ കുറിച്ച് പുതിയ പാട്ട് ഇറക്കിയിരിക്കുകയാണ് ഗാനരചയിതാവ് ഹരിനാരായണനും സംഗീത സംവിധായകന് ബിജിപാലും. ആരാണ് യഥാര്‍ത്ഥത്തില്‍ അയ്യന് എന്ന ചിന്തയില്‍ നിന്നുമാണ് പാട്ട് പിറവിയെടുത്തിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഒരുക്കുന്ന ആല്‍ബം ബിജിബാലിന്റെ ബോധി സൈലന്റ് സ്കേപ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
നീ തന്നെയാണു ഞാന്‍ എന്ന് ഓതിക്കൊണ്ടു നില്ക്കുന്ന കാനന ജ്യോതിയാണ് അയ്യന്; എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. ഹരിനാരായണനും ബിജിബാലും തന്നെയാണ് കറുപ്പു ധരിച്ച് താളമിട്ടു പാടി അഭിനയിക്കുന്നത്. ഛായാഗ്രഹണം പ്രയാഗ് മുകുന്ദന്






