
അന്വേഷണം ക്രൈംബ്രാഞ്ചിന് തന്നെ; പ്രവാസിയില്‍ നിന്ന് പണം തട്ടിയ കേസില്‍ പി.വി അന്‍വറിന് തിരിച്ചടി
തിരുവനന്തപുരം : കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിടെ പി.വി അന്‍വര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജി കോടതി തള്ളി.
പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പുനപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
കടുത്ത സമ്മര്‍ദ്ദം, ഒടുവില്‍ പണം തിരികെ നല്കാന് തയ്യാറെന്ന് വിജയ് മല്യ
ന്യൂഡല്‍ഹി: വായ്പയെടുത്ത പണം മുഴുവന്‍ തിരിച്ചടക്കാമെന്നും ബാങ്ക് അത് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ. മല്യയെ തിരികെ എത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ നടപടി.
വായ്പകള്‍ എടുത്ത് രാജ്യം വിട്ട മല്യയെ തിരികെ കൈമാറണമെന്ന് ഹര്‍ജ്ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ചു ദിവസം മാത്രമിരിക്കെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി തിരികെ വരാന്‍ സമ്മതംമൂളിയത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മൂന്ന് ട്വിറ്റുകളിലൂടെയാണ് മല്യ ഇക്കാര്യം പറഞ്ഞത്.
കവിതാ മോഷണം; ദീപാ നിശാന്തിനെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം; സംഭവം കോളേജ് ഘടകം പിന്തുണനല്കിയതിന് പിന്നാലെ
തൃശ്ശൂര്‍: കവിതാ മോഷണത്തില്‍ ആരോപണവിധേയയായ അധ്യാപിക ദീപ നിശാന്തിനെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. ഇവര്‍ ജോലി ചെയ്യുന്ന തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദീപയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം എതിര്‍ത്ത് രംഗത്ത് വന്നത്. മോഷണം ആര് നടത്തിയാലും അത് തെറ്റാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് വ്യക്തമാക്കി.
ഇരുനൂറോളം മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപെട്ടു
കൊച്ചി: പോലീസ് സ്റ്റേഷനില്‍ നിന്നും മോഷണക്കേസിലെ പ്രതി ഓടി രക്ഷപെട്ടു. കംസീര്‍ എന്നപേരില്‍ അറിയപ്പെടുന്ന തഫ്സീര്‍ ദര്‍വേഷ് ആണ് രക്ഷപെട്ടത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമാണ് ഓടി രക്ഷപെട്ടത്.
രാവിലെ പ്രാഥമിക ആവശ്യത്തിന് പോകണമെന്നും പറഞ്ഞാണ് ഇയാളും സഹതടവുകാരനും ലോക്കപ്പില്‍ നിന്നും വെളിയില്‍ എത്തിയത്. പിന്നീട് തുടര്‍ന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.
പാരീസ് ഭീകരാക്രമണം: മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍
കൊച്ചി: സിറിയയില്‍ ആയുധ പരിശീലനം നടത്തിയെന്ന് സംശയിക്കുന്ന മലയാളിയെ ചോദ്യം ചെയ്യുന്നതിന് ഫ്രഞ്ച് പോലീസ് കേരളത്തില്‍. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് ാേലീസ് സംസ്ഥാനത്ത് വന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുബ്ഹാനിയെ സംഘം ചോദ്യം ചെയ്യും. എന്‍ഐഎയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്.