ആലപ്പുഴ : 59-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രളയ ദുരിതത്തില്‍ നിന്നു കരകയറുന്ന ആലപ്പുഴയ്ക്ക് ഇനിയുള്ള മൂന്നു ദിനങ്ങള്‍ കലയുടെ വസന്തം.
ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒന്നാം വേദിയായ ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ വ്യത്യസ്ത കലാരൂപങ്ങളുടെ വേഷങ്ങളണിഞ്ഞ 59 കുട്ടികള്‍ ചേര്‍ന്ന് പ്രമുഖരെ സാക്ഷിയാക്കി മണ്‍ചിരാതുകള്‍ തെളിച്ചു. പിന്നാലെ 30 വേദികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് 30 കുട്ടികള്‍ ചേര്‍ന്ന് ആലപ്പുഴയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള അവതരണഗാനം ആലപിച്ചു.
ആദ്യദിനം 62 ഇനങ്ങളിലാണ് മത്സരം. സാഹിത്യകാരന്മാരുടെ പ്രധാന കൃതികളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Comments