ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രാജസ്ഥാന് ബി.ജെ.പിയെ കൈവിടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. അതേസമയം മധ്യപ്രദേശും ഛത്തീസ്ഗഡും ബി.ജെ.പി നിലനിര്‍ത്തുമെന്ന് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. തെലങ്കാനയില്‍ നിലവിലെ ഭരണകക്ഷിയായ ടി.ആര്.എസിനാണ് മുന്‍തൂക്കം. മിസോറാമില്‍ എം.എന്‍.എഫിനും ഭൂരിപക്ഷം പ്രവചിക്കുന്നു.
ഛത്തീസ്ഗഡില്‍ 90 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിവോട്ടര്‍-റിപ്പബ്ലിക് ടിവി സര്‍വേ കോണ്‍ഗ്രസിന് 40-50 സീറ്റ് പ്രവചിക്കുന്നു. ബി.ജെ.പിക്ക് 35-43 സീറ്റും ബി.എസ്.പിക്ക് 3-7 സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്. സി.എന്‍.എക്സ്-ടൈംസ് നൗ സര്‍വേയില്‍ ബി.ജെ.പിക്ക് 46 സീറ്റിന്റെ കേവല ഭുരിപക്ഷം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 35, ബി.എസ്.പി 7, മറ്റുള്ളവര്‍ 2. ഇന്ത്യ ടി.വി സര്‍വേയില്‍ ബി.ജെ.പിക്ക് 42-50 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 32-38 സീറ്റും. ബി.എസ്.പിക്ക് 6-8 സീറ്റും മറ്റുള്ളവര്‍ക്ക് 1-3 സീറ്റും ഇന്ത്യ ടി.വി പ്രവചിക്കുന്നു. റിപ്പബ്ലിക് ജന്‍ കി ബാത്ത് സര്‍വേയില്‍ ബി.ജെ.പി 40-48, കോണ്‍ഗ്രസ് 37-38, ബി.എസ്.പി 5-6, മറ്റുള്ളവര്‍ 1.
മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കാണ് ഭൂരിപക്ഷം മുന്‍തുക്കം പ്രവചിക്കുന്നത്. സിവോട്ടര്‍-റിപ്പബ്ലിക് ടിവി സര്‍വേയില്‍ ബി.ജെ.പിക്ക് 90-106 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 110-126, മറ്റുള്ളവര്‍ 6-22. സി.എന്‍.എക്സ്-ടൈംസ് നൗ-126, കോണ്‍ഗ്രസ്-89. ബി.എസ്.പി-6, മറ്റുള്ളവര്‍-9. സി.ഡി.എസ്-എ.ബി.പി സര്‍വേ: ബി.ജെ.പി-94, കോണ്‍ഗ്രസ്-126, മറ്റുള്ളവര്‍-10. ആക്സിസ് മൈ ഇന്ത്യ-ഇന്ത്യാ ടുഡേ സര്‍വേ: ബി.ജെ.പി- 102-120, കോണ്‍ഗ്രസ്- 104-122, ബി.എസ്.പി- 1-3, മറ്റുള്ളവര്‍ 3-8.
മിസോറാമില്‍ 40 അംഗ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി വോട്ടര്‍-റിപ്പബ്ലിക് ടി.വി എംഎന്‍എഫിന് 16-20 സീറ്റുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ്- 14-18, മറ്റുള്ളവര്‍ 0-3. മിസോറാമിലെ സീറ്റ് നിലയെക്കുറിച്ച് മറ്റു സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിട്ടില്ല. തെലങ്കാനയില്‍ 119 അംഗ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.എന്‍.എക്സ്-ടൈംസ് നൗ സര്‍വേ ടി.ആര്.എസിന് 66 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്- 37, ബി.ജെ.പി-7, മറ്റുള്ളവര്‍-9. റിപ്പബ്ലിക്-ജന്‍ കി ബാത്ത് സര്‍വേ: ടി.ആര്.എസ്- 52-65, കോണ്‍ഗ്രസ് 38-52, ബി.ജെ.പി 4-7, മറ്റുള്ളവര്‍ 8-14.
രാജസ്ഥാനില്‍ 199 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. രാജസ്ഥാനിലെ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ, സിവോട്ടര്‍-റിപ്പബ്ലിക് ടിവി ബി.ജെ.പി- 52-68, കോണ്‍ഗ്രസ് 129-145, മറ്റുള്ളവര്‍ 5-11, സി.എന്‍.എക്സ്-ടൈംസ് നൗ: ബി.ജെ.പി- 85, കോണ്‍ഗ്രസ്- 105, മറ്റുള്ളവര്‍- 9. ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടി.വി സര്‍വേ: ബി.ജെ.പി- 55-72, കോണ്‍ഗ്രസ്- 119-141, മറ്റുള്ളവര്‍ 4-11, റിപ്പബ്ലിക്-ജന്‍കി ബാത്ത്: ബി.ജെ.പി- 83-103, കോണ്‍ഗ്രസ്- 81-101, മറ്റുള്ളവര്‍- 15.






