കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുറുക്കന്മാര് കയറിക്കൂടിയത് പുലിവാലായി. റണ്‍വേയില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് ആറു കുറുക്കന്മാര് അകത്തു കയറിയത്. കുറുക്കന്മാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കൊച്ചിയില്‍ നിന്ന് രാവിലെ 8.07 ന് പറന്നുയര്‍ന്ന യൂസഫലിയുടെ സ്വകാര്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് റണ്‍വേയില്‍ കുറുക്കനെ പൈലറ്റ് കണ്ടത്. തുടര്‍ന്ന് എട്ടു മിനിറ്റ് വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കൂടുതല്‍ കുറുക്കന്മാര് കയറാതിരിക്കാന്‍ പൈപ്പിന് നെറ്റ് കെട്ടിയതോടെ അകത്തു കടന്നവയ്ക്ക് പുറത്തു കടക്കാനാകാത്ത സ്ഥിതിയായി. കോഴിയിറച്ചി നലകി വലയിട്ടു പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു.

Comments