തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെടുകയായിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇതിനിടെ, എംഎല്‍എമാരായ പി.സി ജോര്‍ജും ഒ.രാജഗോപാലും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എംഎല്‍എമാരുടെയും എ.എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ചോദ്യോത്തരവേള നിരന്തരം തടസപ്പെടുത്തുന്നത് ശരിയല്ലെന്നും ശൂന്യവേളയില്‍ പ്രശ്നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി.

Comments