
ന്യൂഡല്ഹി: ബീഫ് കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചതിനെ തുടര്ന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്കെതിരെ ഭീഷണി. ട്വിറ്ററിലൂടെ തന്നെ ഭീഷണിപ്പെടുത്തിയ ആര്.കെ. യാദവ് എന്ന ആളുടെ ട്വിറ്ററടക്കം അദേഹം മറ്റൊരു ട്വീറ്റിലൂടെ പുറത്തുവിട്ടു. ഇയാള് റോയിലെ( റിസര്ച്ച് ആന്ഡ് അനാലിസിസ് വിംഗ്) മുന് ഉദ്യോഗസ്ഥനാണെന്നും വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന ഗോവയില് ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല് രാമചന്ദ്ര ഗുഹ തന്നെ ട്വിറ്ററില് നിന്ന് ചിത്രം പിന്വലിക്കുകയായിരുന്നു. അത് അനുചിതമായലതു കൊണ്ടാണ് നീക്കം ചെയ്തതെന്നും ബീഫ് വിഷയത്തില് ബിജെപിയുടെ കാപട്യം എടുത്തു കാട്ടാന് താന് ഇനിയും ആഗ്രഹിക്കുന്നതായും ഗുഹ പറഞ്ഞു. മനുഷ്യന് സ്വന്തം താല്പര്യ പ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്നേഹിക്കാനമുള്ള സ്വാതന്ത്ര്യം വേണമെന്നും പുതിയ ട്വീറ്റില് ഗുഹ വ്യക്തമാക്കി.







Comments