
മാരുതി സുസുകി സ്വിഫ്റ്റ് ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സൂചന. റിപോർട്ടുകൾ പ്രകാരം സ്വിഫ്റ്റിന്റെ റാലി സ്പോര്‍ട് വേരിയന്റ് 2019 ഏപ്രിലില്‍ നിരത്തുകളിലെത്തും. ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കമ്പനിയുടെ നയമനുസരിച്ച് ഭാവി മോഡലുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കില്ലെന്ന് മാരുതി സുസുകി പ്രസ്താവിച്ചു.
സ്വിഫ്റ്റിന്റെ സ്പോര്‍ടി വേര്‍ഷന്‍ സ്വിഫ്റ്റ് സ്പോര്‍ട് എന്ന പേരില്‍ നിലവില്‍ അന്തര്‍ദേശീയ വിപണികളില്‍ ലഭ്യമാണ്. 1.4 ലിറ്റര്‍, ടര്‍ബോ-പെട്രോള്‍ എന്ജിന് ആണ് ഈ വാഹനത്തിൽ. ഇത് 130 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. സ്വിഫ്റ്റ് സ്പോര്‍ട് ആയിരിക്കില്ല ഇന്ത്യയിലെത്തുന്നത്. സ്വിഫ്റ്റ് ആര്‍എസ്സിന് ബലേനോ ആര്‍എസ്സിന്റെ സ്വഭാവവും പ്രകൃതവുമായിരിക്കും . 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് മോട്ടോര്‍ 99 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാൽ, സ്റ്റാന്‍ഡേഡ് സ്വിഫ്റ്റില്‍ ഇത് 81 എച്ച്പിയും 113 എന്‍എം ടോര്‍ക്കുമാണ്. ടാറ്റ ടിയാഗോ ജെടിപി ആയിരിക്കും സ്വിഫ്റ്റ് ആര്‍എസിന്റെ മുഖ്യ എതിരാളി.
സ്വിഫ്റ്റ്, സ്വിഫ്റ്റ് ആര്‍എസ് മോഡലുകള്‍ തമ്മിൽ ബലേനോ, ബലേനോ ആര്‍എസ് മോഡലുകള്‍ പോലെ ചെറിയ വ്യത്യാസങ്ങള്‍ കാണും. ആര്‍എസ് ബാഡ്ജിംഗ്, സൈഡ് സ്കര്‍ട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. 7.9 ലക്ഷം-8.1 ലക്ഷമായിരിക്കും സ്വിഫ്റ്റ് ആര്‍എസ് മോഡലിന് വില. സ്റ്റാന്‍ഡേഡ് സ്വിഫ്റ്റിന് 7.32 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.






