
പുതിയ ഹോണ്ട എക്സ്-ബ്ലേഡ് എബിഎസ് സുരക്ഷയോടെ വിപണിയിൽ. എക്സ്-ബ്ലേഡ് എബിഎസ് പതിപ്പിനെ 87,776 രൂപ വിലയിലാണ് ഹോണ്ട പുറത്തിറക്കി. 125 സിസിക്ക് മുകളിലുള്ള ഇരുച്ചക്ര വാഹനങ്ങള്‍ക്ക് മുഴുവന്‍ അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ എബിഎസ് നിര്‍ബന്ധമാവും. ഇത് മുന്‍നിര്‍ത്തിയാണ് ഹോണ്ടയുടെ നടപടി. എബിഎസ് പതിപ്പു വന്നെങ്കിലും നിലവിലെ മോഡല്‍ (എബിഎസില്ലാത്തത്) വില്‍പ്പനയില്‍ തുടരും.
79,768 രൂപയാണ് എബിഎസില്ലാത്ത ഹോണ്ട എക്സ്-ബ്ലേഡിന് വില. പുതിയ എബിഎസ് പതിപ്പിന് എബിഎസില്ലാത്ത സാധാരണ മോഡലിനെക്കാള്‍ 8,000 രൂപ കൂടുതലാണ്. പുതിയ എക്സ്-ബ്ലേഡിന് എബിഎസ് ഉള്പ്പെടുത്തിയതൊഴികെ മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എക്സ്-ബ്ലേഡിനെ ഈ വര്‍ഷം തുടക്കത്തിലാണ് ഹോണ്ട വിപണിയില്‍ എത്തിച്ചത്. 2018 ഓട്ടോ എക്സ്പോയില്‍ ബൈക്കിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു.
മാറ്റ് ഫ്രോസന്‍ സില്‍വര്‍ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്ടന് റെഡ്, പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ അഞ്ചു നിറങ്ങളില്‍ ബൈക്ക് തിരഞ്ഞെടുക്കാം. 160 സിസി ശ്രേണിയില്‍ എല്‍ഇഡി ഹെഡ്ലാമ്പ് ലഭിക്കുന്ന ആദ്യത്തെ ബൈക്കാണ് എക്സ്-ബ്ലേഡ്. ജിറ്റല്‍ ഇന്സ്ട്രമെന്റഅ ക്ലസ്റ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ നില അറിയിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഹസാര്‍ഡ് സ്വിച്ച് എന്നിങ്ങനെ എല്ലാം ലഭിച്ചിട്ടുണ്ട്.
വിപണിയിൽ ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപാച്ചെ RTR 160, സുസുക്കി ജിക്സര്‍ എന്നിവരാണ് എക്സ്-ബ്ലേഡിന്റെ എതിരാളികൾ. 162.71 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് ആണ് മോഡലിൽ. 13.93 bhp കരുത്തും 13.9 Nm ടോർക്കും എൻജിന് സൃഷ്ടിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ ഉണ്ട്.






