
കോഴിക്കോട്: കൊയിലാണ്ടി ചേലിയ ഡിസ്പന്‍സറിക്ക് സമീപം അയ്യപ്പ വിഗ്രഹം കണ്ടെത്തിയത്. മൈലാടുംപാറ ഉള്ളൂര്‍ കടവ് പുഴയോരത്തു നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്.
രാവിലെ11.30 ഓടെ ആട് മേയ്ക്കാന്‍ പോയ സ്ത്രീയാണ് വിഗ്രഹം കണ്ടത്. എന്നാല്‍ വൈകീട്ടാണ് ഇവര്‍ പൊലീസിനെ വിവരമറിയിച്ചത്.സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.
വിദഗ്ധ പരിശോധനയ്ക്കായി പുരാവസ്തു വകുപ്പ് വിദഗ്ധരുടെ സഹായം തേടുകയാണ് പോലീസ്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്നതാണ് വിഗ്രഹം.






