
അഹമ്മദാബാദ്: പുതിയ ആര്‍ബിഐ ഗവര്‍ണറെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണന് വ്യാസ് രംഗത്ത്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആര്‍ബിഐ യെ വെറും ചരിത്രമാക്കില്ലെന്ന് താന്‍ പ്രത്യാശിക്കുന്നുവെന്നും അദേഹം പരിഹസിച്ചു.
മോഡി ഭക്തനായ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണര്‍ ആക്കിയതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. ബിജെപിയില്‍ നിന്നും സുബ്രഹ്മണ്യന് സ്വാമി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജയ്നാരായണന്‍ വ്യാസിന്റെ പരിഹാസം.
പുതിയ ആര്‍ബിഐ ഗവര്‍ണറുടെ വിദ്യാഭ്യാസ യോഗ്യത എംഎ ഹിസ്റ്റിയാണ്. ആര്‍ബിഐയേയും അദേഹം ചരിത്രമാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നായിരുന്നു വ്യാസ് ട്വിറ്ററില്‍ കുറിച്ചത്.







Comments