വാര്‍ത്താ അവതരണത്തിനിടെ അവതാരകന്റെ മൂക്കില്‍ നിന്നും രക്തം ഒഴുകി. എന്നാല്‍ വാര്ത്താവതാരകന് തന്റെ ജോലി അപ്പോഴും തുടര്‍ന്നു. കൊറിയന്‍ ചാനലായ സ്പോ ടിവിയുടെ അവതാരകന് ജോ ഹുയിന്‍ ഇഷയാണ് ജോലിയിലെ ആത്മാര്‍ത്ഥത കൊണ്ട് കൈയടി നേടിയിരിക്കുന്നത്. കായിക വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കാണ് ജോയുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിയത്. മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ ആത്മസംയമനം കൈവിടാതെ അവതരണം തുടന്നു.
ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന് ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും നിലയ്ക്കാതെ ഒഴുകുന്ന രക്തം കണ്ടത്. ജോയ്ക്ക് ആത്മസംയമനം നഷ്ടമായില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന അവതാരകന് ഭയക്കുന്നതും വിഡിയോയില്‍ കാണാം. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്വൈറലായിരിക്കുകയാണ്.

Comments