
ഹൈദരാബാദ്: വിവാഹ കോര്‍ട്ടില്‍ സര്‍വാഭരണവിഭൂഷിതയായ നീല റാണിയോട് കശ്യാപ് കൈ ചേര്‍ത്തപ്പോള്‍ നാണം കൊണ്ട് സൈനയുടെ തല കുനിഞ്ഞു. പത്തു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം ഡിസംബര്‍ 14 നാണ് ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്വാളും പി. കശ്യാപും വിവാഹിതരായത്. ഹൈദരാബാദില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ഹൈദരാബാദില്‍ വെച്ചു നടത്തിയ വിവാഹ സല്‍ക്കാര ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് സൈന കഴിഞ്ഞ ദിവസം വിവാഹ ചിത്രം പുറത്തുവിട്ടത്. ജീവിതത്തിലെ ഏറ്റവും നല്ല കൂട്ട് എന്ന അടിക്കുറിപ്പോടെയാണ് സൈന ചിത്രം പങ്കുവെച്ചത്.
നിരവധി പ്രമുഖര്‍ അണിനിരന്ന വിവാഹസല്‍ക്കാരത്തില്‍ ഇരുവരും നീല വസ്തങ്ങള്‍ അണിഞ്ഞാണ് അതിഥികളുടെ കണ്കുളിര്പ്പിച്ചത്. സബ്യസാചി മുഖര്‍ജി അണിയിച്ചൊരുക്കിയ വെല്‍വെറ്റ് തീര്‍ത്ത പേളുകളും ക്രിസ്റ്റലുകളും എബ്രോയ്ഡറി ഒരക്കിയ ലെഗങ്കയില് സൈന നവവധുവായപ്പോള്, മുര്‍ഷിദാബാദ് സില്‍ക്കില്‍ തീര്‍ത്ത ഡാര്‍ക്ക് ബ്ലൂ ഷെര്‍വാണിയാണ് കശ്യാപ് ധരിച്ചത്. ഗോപിചന്ദ് അക്കാദമിയിലൂടെയാണ് ഇരുവരും ഒരുമ്മിക്കുന്നത്.







Comments