
സ്പെക്ട്രം ലേലം നീട്ടരുതെന്നാവശ്യപ്പെട്ട് വൊഡഫോൺ ഐഡിയ കേന്ദ്രത്തെ സമീപിച്ചു. 2020 ലേക്ക് ലേലം നീട്ടിവയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ടെലികോം രംഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അതുകൊണ്ട് ലേലം നീട്ടരുതെന്നുമാണ് കത്തിൽ പറയുന്നത്.
വൊഡഫോൺ ഇന്ത്യ 5ജി സ്പെക്ട്രം ലേലത്തിനായി കാത്തിരിക്കുകയാണ്. 5ജിക്ക് വേണ്ടിയുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കമ്പനികൾ ശ്രമം തുടങ്ങി. അതുകൊണ്ടുതന്നെ ഇനിയും കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
408 മില്യൺ സബ്സ്ക്രൈബര്‍മാരും 3.4 ലക്ഷം സൈറ്റുകളോടു കൂടിയ വിപുലമായ ബ്രോഡ്ബാൻഡ് നെറ്റ്വർക്കും 17 ലക്ഷം റീട്ടെയ്ൽ ഔട്ട്ലെറ്റുകളും വോഡഫോൺ- ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്കുണ്ടെന്നാണ് സൂചന.12 ലേറെ കമ്പനികളാണ് ടെലികോം രംഗത്ത് ഉളളത്. എന്നാൽ, ഭൂരിഭാഗം ടെലികോം കമ്പനികളും ഇപ്പോൾ നഷ്ടത്തിലാണ്. ഇതോടെ കേന്ദ്രസർക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണയും ടെലികോം കമ്പനികൾ തേടിയിട്ടുണ്ട്.






