ലഖ്നൗ: ഹനുമാന് ദളിനായിരുന്നു എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഹനുമാന് മുസ്ലീമായിരുന്നെന്ന പ്രസ്താവനയുമായി യു.പിയിലെ ബി.ജെ.പി നേതാവും എം.എല്‍.സിയുമായ ബക്കല്‍ നവാബ്.
ഹനുമാന് ലോകത്തിന്റെ ദൈവമാണ്. എല്ലാ മതസ്ഥരും എല്ലാ വിഭാഗക്കാരും എല്ലാ സമുദായങ്ങളും ഹനുമാനെ ആരാധിക്കുന്നു. എന്റെ വിശ്വാസ പ്രകാരം ഹനുമാന് മുസ്ലീമായിരുന്നു- നവാബ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഇസ്ലാം മതത്തിലെ പേരുകളായ റഹ്മാന്, റംസാന്, ഫര്മാന്ം സിഷാന്, ഖര്‍ബാന്‍ തുടങ്ങിയവ ഹനുമാന്റെ പേരുമായി സാമ്യമുള്ളവയാണ്. ഹനുമാന് മുസ്ലീമാണെന്ന് താന്‍ വിശ്വസിക്കാന്‍ കാരണം ഇതാണെന്നും നവാബ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തവെയാണ് ഹനുമാന് ദളിതനായിരുന്നുവെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. യോഗിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.






