എസ്. കലേഷിന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ച പ്രസിദ്ധീകരിച്ച സംഭവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് വീണ്ടും കവിത മോഷണ വിവാദം. അധ്യാപകനായ ജിനേഷ് കുമാര്‍ എരമരം എഴുതിയ കവിത മറ്റ് രണ്ട് പേരുടെ പേരില്‍ കൂടി പ്രസിദ്ധീകരിച്ചു വന്നു. ജിനേഷിന്റെ പിന്നെ എന്ന കവിത, പിന്നെയാവാം എന്ന പേരിലും മടി എന്ന പേരിലുമാണ് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നത്.
കവിയും അധ്യാപകനുമായ ജിനേഷ് എരമരം 2015ലാണ് പിന്നെ എന്ന കവിത എഴുതിയത്. എതിര് ദിശ എന്ന മാസികയിലാണ് ജിനേഷിന്റെ കവിത പ്രസിദ്ധീകരിച്ചത്. പിന്നീട് പിന്നെയാവാം എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പേരിലും ചൂലിപ്പാടം സ്വദേശി ഷമാലുദീന്റെ പേരിലും ഇതേ കവിത വ്യത്യസ്ത മാസികകളില്‍ പ്രസിദ്ധീകരിച്ചു വന്നു.






