ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ടു യുവതികള്‍ക്കു നേരെ ചന്ദ്രാനന്ദന്‍ റോഡില്‍ വന്‍ പ്രതിഷേധം ഉയരുന്നു. ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല. രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആശ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും ദര്‍ശനത്തിനെത്തിയ ബിന്ദു ചോദ്യമുയര്‍ത്തി.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗ്ഗയും അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ബിന്ദുവിന്റെ പ്രതികരണം. നിലവില്‍ കേരള സര്‍ക്കാരിലും പോലീസിലും വിശ്വാസമുണ്ട്. മാധ്യമ പബ്ലിസിറ്റിക്കാണ് തങ്ങള്‍ വന്നതെന്ന് പറയുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവര്‍ ഭക്തരും അല്ലാത്തവര്‍ ഭക്തരല്ലെന്നുമാണ് പറയുന്നത്. എന്ത് പ്രതിഷേധം ഉയര്‍ന്നാലും ശാസ്താവിനെ ദര്‍ശിക്കാതെ പിന്നോട്ടില്ലെന്നാണ് യുവതികളൂടെ നിലപാട്. ചന്ദ്രാനന്ദന്‍ റോഡില്‍ വന്‍ പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞിരിക്കുകയാണ്.

Comments