
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്വും ശ്രേഷ്ഠ വനിത പുരസ്കാരം ഇത്തവണ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി മിഷേല ഒബാമ സ്വന്തമാക്കി. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്നിയും പ്രസിഡന്റ് സ്ഥാര്ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ് 17 വര്‍ഷത്തോളം കൈവശം വച്ച പദവിയാണ് മിഷേല ഇത്തവണ പിടിച്ചെടുത്തത്.
ഗ്യാലപ് നടത്തിയ വാര്‍ഷിക പൊതുജനാഭിപ്രായ സര്‍വെയില്‍ ഇത്തവണ ഹിലരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക് ഷോ താരമായ ഒപ്ര വിന്‍ഫ്രെ ആണ് രണ്ടാമത്. എലിസബസത്ത് രാജ്ഞി ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 50ാം തവണയാണ് രാജ്ഞി ഈ സ്ഥാനത്ത് തുടരുന്നതെന്ന് ഗ്യാലപ് പറയുന്നു.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് അമേരിക്കയിലെ ഏറ്റവും ശ്രേഷ്ഠ പുരുഷന്മാരുടെ പട്ടികയില്‍ 11ാം വര്‍ഷവും ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം വര്‍ഷവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം സ്ഥാനത്തുതന്നെയാണ്.
ഗ്യാലപ് നടത്തിയ സര്‍വെയില്‍ പ്രായപൂര്‍ത്തിയായ 1,025 പേരാണ് ലോകത്തെ ഏറ്റവും ആരാധ്യരായ സ്ത്രീ-പുരുഷന്മാരെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്. 1946 മുതല്‍ ഗ്യാലപ് ഈ സര്‍വെ നടത്തുന്നുണ്ട്. 1976ല്‍ മാത്രമാണ് സര്‍വെ നടക്കാതിരുന്നത്.
വോട്ട് നില ഇപ്രകാരമാണ്: മിഷേല ഒബാമ (15%), ഒപ്ര വില്ഫ്രെ (5%), ഹിലരി ക്ലിന്റണ് (4%), മിലാനിയ ട്രംപ് (4%), എലിസബത്ത് രാജ്ഞി (2%)
പുരുഷന്മാര്ക്ക് ലഭിച്ച വോട്ട് നില: ബരാക് ഒബാമ (19%), ഡൊണാള്‍ഡ് ട്രംപ് (13%), ജോര്‍ജ് ഡബ്ല്യൂ ബുഷ് (2%), ഫ്രാന്‍സിസ് മാര്‍പാപ്പ (2%), ബില്‍ ഗേറ്റ്സ് (1%).






