
തിരുവനന്തപുരം: പുതുവത്സരാശംസകള് നേര്ന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് പുതുവര്ഷ ആഘോഷങ്ങള്ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങള്ക്ക് ഭംഗം വരാത്ത വിധത്തില് പോലീസിനെ വിന്യസിക്കാന് നിര്ദേശം നല്കിയിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളില് സ്ത്രീകളുടെയും കുട്ടികളുശടയും മുതിര്ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേക ഊന്നല് നല്കണമെന്നും നിര്ദേശമുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നതുള്പ്പെടെ എല്ലാ നിയമലംഘനങ്ങള്ക്കുമെതിരെ കര്ശന നടപടി സ്വീകരിക്കാനാണ് നിര്ദേശം. ആഘോഷങ്ങള് തടസ്സം കുടാതെ നടക്കുന്നതിനും സമാധാനപൂര്ണമാകുന്നതിനും വേണ്ടി പോലീസിന്റെ നടപടികളോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോടും സംഘാടകരോടും പോലീസ് അഭ്യര്ത്ഥിച്ചു.







Comments