
ഇന്ത്യയിലെ ഇന്റര്നെറ്റ് കണക്ഷനുകളുടെ എണ്ണം 56 കോടിയിലെത്തിയെന്ന് റിപോർട്ടുകൾ. ഇക്കാര്യത്തില് 65 ശതമാനം വര്ധനവാണ് രണ്ട് വര്ഷം കൊണ്ട് രാജ്യത്തുണ്ടായിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2016 മാര്ച്ച് മുതല് 2018 വരെയുള്ള രണ്ട് വര്ഷത്തിനിടെയാണ് ഈ വര്ധനവുണ്ടായിരിക്കുന്നത്.
34 കോടി ഇന്റര്നെറ്റ് കണക്ഷനുകളാണ് 2016 മാര്ച്ച് 31 ലെ കണക്ക്പ്രകാരം രാജ്യത്തുണ്ടായിരുന്നത്.2017 മാര്ച്ച് 31ന് കണക്ഷനുകളുടെ എണ്ണം 42 കോടിയായി വര്ധിച്ചു. 2018 മാര്ച്ച് 31ന് ഇത് 49 കോടിയായി ഉയര്ന്നു. ഈ വര്ഷം ജൂണ് അവസാനത്തോടെ അത് 51 കോടിയായി വര്ധിക്കുകയും സെപ്റ്റംബര് 30 ഓടെ 56 കോടിയിലെത്തുകയും ചെയ്തു.
റിപ്പോർട്ട് അനുസരിച്ച് നിലവിലുള്ള 56 കോടി കണക്ഷനുകളില് 36 കോടിയും നഗരപ്രദേശങ്ങളിലാണ്. അതിൽ 19.4 കോടി ഗ്രാമ പ്രദേശങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലാണ് നിലവില് കൂടുതല് സര്വീസ് പ്രൊവൈഡര്മാര് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റിലയന്സ് ജിയോയാണ് അര്ബന് മേഖലകളില് ഇന്റര്നെറ്റ് കണക്ഷന് വര്ധിക്കാന് പ്രധാന പങ്ക് വഹിച്ചത്. തമിഴ്നാട്, കര്ണാടക, ആന്ധ്രപ്രദേശ് (തെലങ്കാന അടങ്ങിയത്), ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് 20 കോടി ഇന്റര്നെറ്റ് കണക്ഷനുകളുണ്ട്. ഇത് രാജ്യത്തെ മൊത്തം കണക്ഷനുകളുടെ 36 ശതമാനം വരും.







Comments