മലപ്പുറം: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിന് ശക്തമായ സുരക്ഷ ഒരുക്കി പോലീസ്. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ വീടിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് കനക ദുര്‍ഗ്ഗയും കോഴിക്കോട് സ്വദേശി ബിന്ദു കല്യാണിയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
നേരത്തെ ഡിസംബര്‍ 24ന് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിന് ശ്രമിക്കുകയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തിന് ഏതാനും കിലോമീറ്ററുകള്‍ക്കിപ്പുറം തിരികെ പോകേണ്ടി വന്നിരുന്നു. ആചാര സംരക്ഷണ സമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെവന് പ്രതിഷേധമാണ് നടക്കുന്നത്.

Comments