
ശബരിമല: ശബരിമലയിലെത്തി ശ്രീലങ്കന് യുവതി ദര്ശനം നടത്തിയെന്ന സര്ക്കാര് വാദം തള്ളി ഇന്റലിജന്സ്. ഭര്ത്താവിനൊപ്പമെത്തിയ ശ്രീലങ്കന് യുവതി സന്നിധാനത്ത് ദര്ശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തെത്തുകയും സര്ക്കാരും പോലീസും ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല് തനിക്ക് ദര്ശനം നടത്താന് സാധിച്ചില്ലെന്നും പോലീസുകാര് തന്നെ തിരിച്ചയച്ചുവെന്നും പറഞ്ഞ് ശശികല രംഗത്തെത്തിയിരുന്നു.
ദര്ശനം നടത്തിയെന്ന വാദത്തില് സര്ക്കാര് ഉറച്ചുനില്ക്കെയാണ് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് ഇതില് കാണുന്ന യുവതി ശശികല അല്ലെന്ന നിഗമനത്തില് ഇന്റലിജന്സ് എത്തിച്ചേര്ന്നത്. 10.51 ന് ഒരു സ്ത്രീ അയ്യപ്പനുമൊത്ത് ശ്രീകോവിലിന് ഇടതുഭാഗത്തു കൂടെ നടന്നുപോകുന്നതും, 10.46 ന് സിസിടിവിയില് രേഖപ്പെടുത്തിയ ദൃശ്യങ്ങളും സമാനമാണ്. ശശികലയുടെ കൈവശമുണ്ടായിരുന്ന ഇരുമുടിക്കെട്ടും ദൃശ്യങ്ങളില് കണ്ട ്ത്രീയുടെ പക്കലുള്ള ഇരുമുടിക്കെട്ടിന്റെയും നിറത്തില് വ്യത്യാസമുണ്ടെന്നും ഇന്റലിജന്സ് ചൂണ്ടിക്കാട്ടുന്നു.
ശശികല മല കയറാന് തയാറെടുത്ത സമയത്ത് ഇവര് എടുത്ത ചിത്രത്തില് നീല നിറത്തിലുള്ള ഇരുമുടിക്കെട്ടായിരുന്നു, എന്നാല് സിസിടിവി ദൃശ്യങ്ങളില് കണ്ട സ്ത്രീയുടെ പക്കലുള്ള ഇരുമുടിക്കെട്ടിന്റെ നിറം നീലയല്ല. അതേസമയം പ്രായമായ കണ്ണടവെച്ച പ്രായമായ സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇന്റലിജന്സ് വ്യക്തമാക്കുന്നു. മരക്കൂട്ടത്ത് വെച്ച് പോലീസ് തന്നെ തിരിച്ചയച്ചെന്നാണ് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.







Comments